പുത്തന്‍ ക്രെറ്റയുടെ ബുക്കിംഗ് 1,15,000 കടന്നു
Sunday, October 11, 2020 12:25 AM IST
കൊച്ചി: ഈ വര്‍ഷം വിപണിയിലെത്തിയ പുത്തന്‍ ക്രെറ്റയുടെ ബുക്കിംഗ് 1,15,000 കടന്നതായി ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ക്രെറ്റയുടെ മൊത്തം ആഭ്യന്തര വില്പന 5.20 ലക്ഷം യൂണിറ്റാണ്. 2020 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പാസഞ്ചര്‍ വാഹന വിപണി വിഹിതം 17.6 ശതമാനമാണ്. കഴിഞ്ഞമാസം മൊത്തം 12,325 യൂണിറ്റ് വില്പനയാണ് ക്രെറ്റ നേടിയത്.
2020 കലണ്ടര്‍ വര്‍ഷത്തില്‍ എസ്യുവി വിഭാഗത്തിലെ ഹ്യുണ്ടായിയുടെ വിപണി വിഹിതം 26 ശതമാനമായി ഉയര്‍ന്നു. വാഹനത്തിന്റെ വില്പനയില് 60 ശതമാനവും ഡീസലില്‍ പ്രവര്‍ത്തിക്കുന്ന വേരിയന്റുകള്ക്കാണെന്നതും ശ്രദ്ധേയം. ഓണ്‍ലൈന്‍ വില്പനയ്ക്കായി ആരംഭിച്ച ക്ലിക്ക് ടു ബൈ എന്ന സംരംഭവും ഏറെ വിജയമായിരുന്നു. ഇതിലൂടെ 1,100 ബുക്കിംഗുകള്‍ ക്രെറ്റയ്ക്കായി ഹ്യുണ്ടായി നേടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.