‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റു’മായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്
Tuesday, October 20, 2020 11:07 PM IST
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് രാജ്യമെങ്ങും ഒരേ വിലയില്‍ സ്വർണം വില്‍ക്കുന്നതിനായി ‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ്’ പദ്ധതി ആരംഭിച്ചു.
സ്വര്‍ണ വ്യാപാര മേഖലയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിരക്കാണ് ഇപ്പോഴുള്ളത്. ഓരോ ദിവസവും ഗ്രാമിന് 400 രൂപ വരെ വ്യത്യാസം ഇത്തരത്തില്‍ ഉണ്ടാകുന്നുണ്ട്.
മലബാര്‍ ഗോള്‍ഡിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ഒരേ നിരക്കിലായിരിക്കും ഇനി മുതല്‍ സ്വർണം വില്‍ക്കുകയെന്ന് മലബാർ ഗോൾഡ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.