മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ഗോ​ള വി​ക​സ​ന​ത്തി​നാ​യി 240 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കും
മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ഗോ​ള വി​ക​സ​ന​ത്തി​നാ​യി  240 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കും
Friday, October 30, 2020 11:04 PM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ൽ അ​​​ഞ്ചു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ കൂ​​​ടി ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ യുഎഇയി​​​ൽ ര​​​ണ്ടും സിം​​​ഗ​​​പ്പൂ​​​ർ, മ​​​ലേ​​​ഷ്യ, ഒ​​​മാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​രോ ഷോ​​​റൂ​​​മു​​​ക​​​ളും സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ത​​​യ്യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്ത്യ​​​യി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ക​​​മ്മ​​​ന​​​ഹ​​​ള്ളി, മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ താ​​​നെ, ഡ​​​ൽ​​​ഹി​​​യി​​​ലെ ദ്വാ​​​ര​​​ക, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ക്നോ, ഗാ​​​സി​​​യാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ മാ​​​ത്രം 200 കോ​​​ടി രൂ​​​പ​​​യാ​​​ണ് പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഷോ​​​റൂ​​​മു​​​ക​​​ൾ​​​ക്കാ​​​യി മു​​​ത​​​ൽ മു​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.