43,000 കടന്ന് സെൻസെക്സ്
Tuesday, November 10, 2020 10:57 PM IST
മുംബൈ: റിക്കാർഡുകൾ പുതുക്കി ഓഹരിവിപണി. ചരിത്രത്തിലാദ്യമായി 43,000 കടന്ന സെൻസെക്സ് 680.22 പോയിന്റ് കയറി 43,277.65 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരവേളയിൽ റിക്കാർഡ് തലമായ 43,316 .44 വരെ സെൻസെക്സ് ഉയർന്നിരുന്നു.
നിഫ്റ്റിയും 170.05 പോയിന്റ് ഉയർന്ന് പുതിയ റിക്കാർഡായ 12,631.10 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ നിഫ്റ്റി 12,643.90 ൽ എത്തിയിരുന്നു. കോവിഡ് വാക്സിന്റെ വിജയകരമായ പരീക്ഷണളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ആഗോള വിപണിയിലും രാജ്യത്തെ ഓഹരിവിപണികളിലും ഉൗർജം പകർന്നത്.