മാരുതി സുസുക്കി അരീനയിൽ പ്രത്യേക ഓഫർ മേള
Thursday, November 12, 2020 1:31 AM IST
കൊച്ചി: മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 12,13 തിയതികളിൽ പ്രത്യേക ഓഫറുകളോടെ ബെസ്റ്റ് ഡീൽ ഡേയ്സ് വിൽപന, വായ്പാ, എക്സ്ചേഞ്ച് മേള എന്നിവ സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ മാരുതി വാഹനം വാങ്ങുന്നവർക്ക് കണ്‍സ്യൂമർ, എക്സ്ചേഞ്ച്, കോർപ്പറേറ്റ് തുടങ്ങിയ വിവിധ ഓഫറുകളിലായി 52,000 രൂപവരെ ആനുകൂല്യം ലഭിക്കും.
സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ മാസ ശന്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വാഹന വായ്പയ്ക്ക് പലിശ ഇളവും പ്രോസസിങ് ഫീസിൽ 50 ശതമാനം വരെ ഇളവും അടക്കമുള്ള പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി വാഹനം സ്വന്തമാക്കുന്നതിനുള്ള മുഴുവൻ പണവും (നൂറു ശതമാനം ഓണ്‍ റോഡ് ഫണ്ടിങ്) വാഹന വായ്പയായി ലഭിയ്ക്കുകയും ചെയ്യും.
എസ്ബിഐ, ഇൻഡസ്ഇൻഡ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, സുന്ദരം ഫിനാൻസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് വായ്പ ലഭ്യമാക്കുന്നത്. പഴയ കാർ മാറ്റി പുതിയത് വാങ്ങുന്പോൾ ഉടനടിതന്നെ മൂല്യനിർണയം നടത്തി വിപണിയിലെ ഏറ്റവും മികച്ച വില നൽകുമെന്നും മാരുതിയുടെ എല്ലാ മോഡലുകൾക്കും ഈ ഓഫറുകൾ ലഭ്യമാണെന്നും കന്പനി അറിയിച്ചു.