ചില്ലറവിലക്കയറ്റം രൂക്ഷം
Thursday, November 12, 2020 10:56 PM IST
മുംബൈ: രാജ്യത്ത് വിലക്കയറ്റം ശമനമില്ലാതെ തുടരുന്നു. ഉപഭോക്തൃ വില സൂചിക (സിപിഎെ) അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റം ഒക്ടോബറിൽ 7.61 ശതമാനം വർധിച്ചു. സെപ്റ്റംബറിൽ ഇത് 7.27ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില വർധനയാണ് വില സൂചിക ഉയരാൻ കാരണം. കോവിഡ് പ്രതിസന്ധികളും ആന്ധ്രാപ്രദേശ്,മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കടുത്ത മഴയുമാണ് ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാക്കിയതെന്നാണു വിലയിരുത്തൽ.