റെനോ കൈഗര്‍ അവതരിപ്പിച്ചു
Thursday, November 19, 2020 11:31 PM IST
കൊച്ചി: പ്രമുഖ കാര്‍നിര്‍മാതാക്കളായ റെനോ ഇന്ത്യയുടെ ഏറ്റവും പുതിയ ഗെയിം ചേഞ്ചറായ റോനോ കൈഗര്‍ അവതരിപ്പിച്ചു. ട്രൈബറിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇതും നിര്‍മിച്ചിരിക്കുന്നത്. റെനോ കൈഗറിലൂടെ റെനോയുടെ പുതിയ ആഗോള എന്‍ജിനും അവതരിപ്പിക്കുകയാണ്. റെനോ കൈഗറില്‍ നിന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതിന്റെ ആദ്യ സൂചനകള്‍ പങ്കിടാന്‍ റെനോ കൈഗര്‍ ഷോ കാറിന്റെ ആഗോള അനാവരണവും നടത്തി. ഈ പ്രദര്‍ശന കാറിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നതും വികസിപ്പിച്ചിരിക്കുന്നതും.
ഫ്രാന്‍സിലെയും റെനോ ഇന്ത്യയുടെയും കോര്‍പറേറ്റ് ടീമുകളുടെ സംയുക്ത രൂപകല്‍പ്പനയാണ് റെനോ കൈഗര്‍ ഷോ കാര്‍. ഇരട്ട സെന്‍ട്രല്‍ എക്സ്ഹോസ്റ്റ് സിസ്റ്റം, ഡബിള്‍ എക്സ്ട്രാക്റ്റര്‍, ഹെക്സാഗണല് ഘടന തുടങ്ങിയ ഘടകങ്ങളെല്ലാമുണ്ട്.
പ്രദര്‍ശന കാറിന്റേതായ ഡിസൈന്‍ ഘടകങ്ങളുമുണ്ട്. 19 ഇഞ്ച് വീലുകള്‍, വളരെയധികം പൊഴികളുള്ള ടയറുകള്‍, റൂഫ് റെയിലുകള്‍, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകള്‍, 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയ സവിശേഷതകളുമുണ്ട്.