തിരിച്ചുവരവ് അതിവേഗം: ദാസ്
Friday, November 27, 2020 1:44 AM IST
മുംബൈ: കോവിഡിനെത്തുടർന്നുണ്ടായ മുരടിപ്പിൽനിന്നു പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ തിരിച്ചുവരവെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ പ്രതിസന്ധി വിട്ടുമാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശനാണ്യശേഖരത്തിലെ വർധനവും കയറ്റുമതി കൂടിയതുമൊക്കെ ആശ്വാസകരമാണ്. ഉത്പാദനബന്ധിത ആനുകൂല്യം നൽകി തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള നീക്കവും ശ്രദ്ധേയമാണ് ദാസ് പറഞ്ഞു. അതേസമയം, രണ്ടാം ത്രൈമാസജിഡിപി കണക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം ഇന്നു പുറത്തുവിടും. സെപ്റ്റംബറിലവസനിച്ച ഒന്നാം ത്രൈമാസത്തിൽ 23.9 ശതമാനമായിരുന്നു ഇന്ത്യൻ ജിഡിപിയിലെ ഇടിവ്.