റിക്കാർഡ് കുറിച്ച് സെൻസെക്സ്
Tuesday, December 1, 2020 10:27 PM IST
മുംബൈ: ഡിസംബറിലെ ആദ്യ ദിനത്തിൽത്തന്നെ മുന്നേറ്റം നടത്തി ഓഹരിവിപണി. സെൻസെക്സ് വ്യാപാരവേളയിൽ റിക്കാർഡ് തലമായ 44,731വരെയെത്തിയ ശേഷം വ്യാപാരാവസാനം 506 പോയിന്റ് ഉയർന്ന് റിക്കാർഡ് ക്ലോസിംഗ് നിരക്കായ 44655 ലെത്തി. നിഫ്റ്റി 140 പോയിന്റ് ഉയർന്ന് 13109 ലാണു വ്യാപാരം അവസാനിപ്പിച്ചത്.
സണ്‍ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഒഎൻജിസി, ഭാരതി എയർടെൽ, ഇൻഫോസിസ് ഐസിഐസിഐ ബാങ്ക് എന്നീ കന്പനികളാണ് ഇന്നലെ പ്രധാനമായും നേട്ടം സ്വന്തമാക്കിയത്. അതേസമയം,കൊട്ടക് ബാങ്ക്, നെസ്ലെ ഇന്ത്യ. ടൈറ്റൻ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരിവിലയിടിഞ്ഞു.