കാ​ന​റ ബാ​ങ്ക് ​നി​ക്ഷേ​പ​ പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു
കാ​ന​റ ബാ​ങ്ക് ​നി​ക്ഷേ​പ​ പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു
Thursday, December 3, 2020 10:48 PM IST
കൊ​​​ച്ചി: ഹ്ര​​​സ്വ​​​കാ​​​ല, ദീ​​​ര്‍​ഘ​​​കാ​​​ല ടേം ​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ പ​​​ലി​​​ശ നി​​​ര​​​ക്ക് കാ​​​ന​​​റ ബാ​​​ങ്ക് വ​​​ര്‍​ധി​​​പ്പി​​​ച്ചു. ര​​​ണ്ടു മു​​​ത​​​ല്‍ 10 വ​​​ര്‍​ഷം വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ ല​​​ഭി​​​ക്കും.

ര​​​ണ്ടു മു​​​ത​​​ല്‍ മൂ​​​ന്നു വ​​​ര്‍​ഷം വ​​​രെ ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്കു ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് 5.40 ശ​​​ത​​​മാ​​​ന​​​വും മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് 5.90 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് പു​​​തു​​​ക്കി​​​യ പ​​​ലി​​​ശ നി​​​ര​​​ക്ക്.


മൂ​​​ന്നു മു​​​ത​​​ല്‍ 10 വ​​​ര്‍​ഷം വ​​​രെ​​​യു​​​ള്ള ദീ​​​ര്‍​ഘ​​​കാ​​​ല ടേം ​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് 5.50 ശ​​​ത​​​മാ​​​ന​​​വും മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് ആ​​​റു​​​ശ​​​ത​​​മാ​​​ന​​​വും പ​​​ലി​​​ശ ല​​​ഭി​​​ക്കും. ന​​​വം​​​ബ​​​ര്‍ 27 മു​​​ത​​​ല്‍ പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക് പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. ഇ​​​തോ​​​ടെ പൊ​​​തു മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ റീ​​​ട്ടെ​​​യി​​ൽ ടേം ​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ ന​​​ല്‍​കു​​​ന്ന ബാ​​​ങ്കാ​​​യി കാ​​​ന​​​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.