വുമണ്‍ എക്സലന്‍സ് പുരസ്കാരം പ്രമീള സക്കറിയയ്ക്ക്
Tuesday, January 12, 2021 12:00 AM IST
കൊച്ചി: മികച്ച സ്വയം സംരംഭകയ്ക്ക് ഇന്ത്യന്‍ ട്രൂത്ത് നല്‍കിവരുന്ന വുമണ്‍ എക്സലന്‍സ് പുരസ്കാരത്തിനു പ്രമീള സക്കറിയ അര്‍ഹയായി. ഇരുപതിലേറെ വര്‍ഷങ്ങളായി സംരംഭക മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.
ഇവന്റ് മാനേജ്മെന്റ് രംഗത്ത് സ്വന്തമായ ശൈലി നടപ്പാക്കിയ പ്രമീള, കോവിഡ് കാലത്ത് ജീവനക്കാരെ സംരക്ഷിച്ച് നൂതന പദ്ധതികളിലൂടെ ചടങ്ങുകളുടെ നടത്തിപ്പ് പൂര്‍ത്തിയാക്കി അടച്ചിടലിന്റെ ആഘാതം കുറച്ചിരുന്നു. പുരസ്കാരം ഫെബ്രുവരി ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് സമ്മാനിക്കുമെന്ന് ഇന്ത്യന്‍ ട്രൂത്ത് ചെയര്മാന് ഇ.എം. ബാബു അറിയിച്ചു.