സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Sunday, January 17, 2021 12:01 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമായി.
കഴിഞ്ഞ ദിവസം ഗ്രാമിന് 25 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നലത്തെ വിലയിടിവ്.