തീ​വെ​ട്ടി​ക്കൊ​ള്ള തുടരുന്നു
തീ​വെ​ട്ടി​ക്കൊ​ള്ള തുടരുന്നു
Sunday, February 14, 2021 12:22 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല തു​​ട​​ർ​​ച്ച​​യാ​​യി വ​​​ര്‍​ധി​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള തീ​​​വെ​​​ട്ടി​​​ക്കൊ​​​ള്ള​​യ്ക്ക് അ​​റു​​തി​​യി​​ല്ല. ക​​​ഴി​​​ഞ്ഞ നാ​​​ലു ദി​​​വ​​​സ​​​വും മു​​​ന്നോ​​​ട്ടു കു​​​തി​​​ച്ച ഇ​​​ന്ധ​​​ന​​​വി​​​ല അ​​​ഞ്ചാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ​​​യും വ​​​ര്‍​ധി​​​ച്ചു. പെ​​​ട്രോ​​​ളി​​​നു 30 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​നു 38 പൈ​​​സ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യി. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 84.08 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 78.12 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഇ​​​ന്ന​​​ല​​​ത്തെ പെ​​​ട്രോ​​​ള്‍ വി​​​ല 88.79 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 83.22 രൂ​​​പ​​​യു​​​മാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 90.32 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 84.69 രൂ​​​പ​​​യു​​​മാ​​​യി. കോ​​​ഴി​​​ക്കോ​​​ട്ട് പെ​​​ട്രോ​​​ള്‍ വി​​​ല 88.90 രൂ​​​പ​​​​യായ​​​പ്പോ​​​ള്‍ ഡീ​​​സ​​​ല്‍ വി​​​ല 83 രൂ​​​പ പി​​​ന്നി​​​ട്ടു. 83.08 രൂ​​​പ​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ഇ​​​ന്ന​​​ല​​​ത്തെ ഡീ​​​സ​​​ല്‍ വി​​​ല. ഈ ​​​വ​​​ര്‍​ഷം ഇ​​​ന്ന​​​ലെ​​​വ​​​രെ​​​യു​​​ള്ള 44 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 17 ദി​​​വ​​​സ​​​വും എ​​​ണ്ണ​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ വി​​​ല കൂ​​ട്ടി. ക​​​ഴി​​​ഞ്ഞ മാ​​​സം പ​​​ത്തു ദി​​​വ​​​സ​​​വും ഈ​​​മാ​​​സം ഇ​​​തു​​​വ​​​രെ ഏ​​​ഴു ദി​​​വ​​​സ​​​വു​​​മാ​​​ണു വി​​​ല കൂ​​​ട്ടി​​​യ​​​ത്. ഇ​​​തോ​​​ടെ ഈ ​​​വ​​​ര്‍​ഷം ഒ​​​ന്ന​​​ര​​മാ​​​സം തി​​​ക​​​യും​​​മു​​​മ്പേ ഡീ​​​സ​​​ല്‍ വി​​​ല​​​യി​​​ല്‍ 5.10 രൂ​​​പ​​​യും പെ​​​ട്രോ​​​ള്‍ വി​​​ല​​​യി​​​ല്‍ 4.71 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു.


കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ നി​​​കു​​​തി​ കു​​​റ​​​യ്ക്കാ​​​ത്ത​​​ത് ഇ​​​രു​​​ട്ട​​​ടി​​യാ​​​കു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു വ​​​ന്‍ വി​​​ല​​വ​​​ര്‍​ധ​​​ന എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന​​​ത്. ദി​​​വ​​​സ​​​വും ശ​​​രാ​​​ശ​​​രി 30 പൈ​​​സ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​​​മാ​​​ത്രം സം​​​സ്ഥാ​​​ന​​​ത്തു പെ​​​ട്രോ​​​ളി​​​ന് 1.49 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 1.69 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു.

ക്രൂ​​​ഡ് ഓ​​​ഡി​​​ല്‍ വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞ​​​പ്പോ​​​ള്‍ ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​യ്ക്കാ​​​ന്‍ വി​​​മു​​​ഖ​​​ത കാ​​​ട്ടി​​​യ എ​​​ണ്ണക്കമ്പ​​​നി​​​ക​​​ള്‍ നി​​​ല​​​വി​​​ലെ ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധ​​​ന​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യി പ​​​റ​​​യു​​​ന്ന​​​ത് ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ലവ​​​ര്‍​ധ​​​ന​​​​യാ​​​ണ്. ഇ​​​ന്ധ​​​ന​​​വി​​​ല​​​യ്ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ നി​​​കു​​​തി​​​യാ​​​യി ല​​​ഭി​​​ക്കു​​​ന്ന കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​തെ മു​​​ഖം തി​​​രി​​​ഞ്ഞു നി​​​ല്‍​ക്കു​​​ന്ന​​​തും ജ​​​ന​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​ന്നു​​​ണ്ട്.

റോ​​​ബി​​​ന്‍ ജോ​​​ര്‍​ജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.