ആയുഷ് വകുപ്പിൽ 68.64 കോടിയുടെ 30 പദ്ധതികൾ
Wednesday, February 17, 2021 12:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിച്ചു.
ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ പദ്ധതികളും ഹോംകോയുടെ 18.29 കോടി രൂപയുടെ പുതിയ കെട്ടിടവും ഉൾപ്പെടെ 68.64 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കമായത്. ആയുഷ് മേഖലയുടെ വികസനത്തിനും, ബിരുദാനന്തര ബിരുദ പഠനം, ഗവേഷണം എന്നിവയ്ക്കും ഈ സർക്കാർ വലിയ പരിഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹോംകോ രണ്ടാം ഘട്ടവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പുതിയ ഫാക്ടറി തുടങ്ങാൻ 52.88കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.