അഞ്ചിനം പുതിയ അരിയുമായി ഡബിൾഹോഴ്സ് ഡിഎച്ച് റൈസ്
Tuesday, February 23, 2021 12:01 AM IST
തൃശൂർ: സോർട്ടെക്സ് റൈസ് വിഭാഗത്തിൽ വിപണി കീഴടക്കാൻ അഞ്ചിനം അരിയുമായി ഡബിൾഹോഴ്സ് ഡിഎച്ച് റൈസ്.
തൃശൂർ അശോക ഇന്നിൽ നടന്ന ചടങ്ങിൽ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ വിനോദ് മഞ്ഞില ഡിഎച്ച് റൈസിന്റെ പുതിയ ഇനങ്ങൾ പുറത്തിറക്കി.
മാനേജിംഗ് ഡയറക്ടർ സന്തോഷ് മഞ്ഞില, മാർക്കറ്റിംഗ് ഡയറക്ടർ ജോ രഞ്ജി, സിഇഒ ഡോ. സഞ്ജയ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ഡബിൾഹോഴ്സ് ഗ്രൂപ്പ് സെയിൽസ് ഹെഡ് വിനോദ്കുമാർ സ്വാഗതവും കേരള സെയിൽസ് ഹെഡ് ബെന്നി ദേവസി നന്ദിയും പറഞ്ഞു.
ഡബിൾ ഹോഴ്സ് അതിന്റെ സബ് ബ്രാൻഡായ ഡിഎച്ച് റൈസിനു കീഴിൽ പുറത്തിറക്കുന്ന പാലക്കാടൻ മട്ട (ഉണ്ട), വടിമട്ട, ജയ, ചെറുമണി (കുറുവ), സുരേഖ എന്നീ ഇനങ്ങൾ 100 ദിവസത്തിനുള്ളിൽ ഇന്ത്യയിലെയും വിദേശത്തെയും 20,000 ഔട്ട്ലെറ്റുകളിൽ ലഭ്യമാകും. സംസ്ഥാനത്തെ 12 ജില്ലകളിലും ഓൺലൈൻവഴി പ്രോഡക്ട് ലോഞ്ചിംഗും സംഘടിപ്പിച്ചിരുന്നു.
നല്ല ഭക്ഷണം ഏവർക്കും എന്ന ആശയത്തിലൂടെ വിപണിയിലെ മുൻനിര ബ്രാൻഡായി മാറിയ ഡബിൾ ഹോഴ്സ്, ഇന്ത്യയിലുടനീളമുള്ള 60,000 വില്പനശാലകളിലേക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുകയും മുപ്പത്തഞ്ചിലധികം രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്.