ദേശീയപാത-66ന്റെ വികസനം: സംസ്ഥാന വിഹിതമായ 848.37 കോടി രൂപ കൈമാറി കിഫ്ബി
Friday, March 5, 2021 11:44 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന സർക്കാർ വിഹിതമായ 848.37 കോടി രൂപ കിഫ്ബി എൻഎച്ച്എഐക്കു കൈമാറി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയായ എൻഎച്ച് 66 ന്റെ വികസനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാനവിഹിതമായാണ് നൽകുന്നത്. സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് ഈ തുക കണ്ടെത്തിയത്. 848.37 കോടി രൂപ വരുന്ന ഈ സംസ്ഥാനവിഹിതം സംസ്ഥാന സർക്കാരിനു വേണ്ടി കിഫ്ബി ദേശീയപാതാ അഥോറിറ്റിക്ക് കൈമാറി.