ജി​എ​സ്ടി: 50 കോ​ടി​ക്ക് മു​ക​ളി​ൽ വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ൻ​വോ​യ്സിം​ഗ് നാ​ളെ മു​ത​ൽ
ജി​എ​സ്ടി: 50 കോ​ടി​ക്ക്  മു​ക​ളി​ൽ വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക്  ഇ​ൻ​വോ​യ്സിം​ഗ്  നാ​ളെ മു​ത​ൽ
Tuesday, March 30, 2021 10:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 50 കോ​​​ടി​​​ക്കു മു​​​ക​​​ളി​​​ൽ വാ​​​ർ​​​ഷി​​​ക വി​​​റ്റു​​​വ​​​ര​​​വു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ബി​​​സി​​​ന​​​സ് ടു ​​​ബി​​​സി​​​ന​​​സ് വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു നാ​​​ളെ മു​​​ത​​​ൽ ഇ​​​ൻ​​​വോ​​​യ്സിം​​​ഗ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി.

ഇ​​​ൻ​​​വോ​​​യ്സിം​​​ഗ് ബാ​​​ധ​​​ക​​​മാ​​​യ വ്യാ​​​പാ​​​രി​​​ക​​​ൾ നി​​​കു​​​തി ബാ​​​ധ്യ​​​ത​​​യു​​​ള്ള ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കും സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും കൂ​​​ടാ​​​തെ വ്യാ​​​പാ​​​രി ന​​​ൽ​​​കു​​​ന്ന ക്ര​​​ഡി​​​റ്റ്/ ഡെ​​​ബി​​​റ്റ് നോ​​​ട്ടു​​​ക​​​ൾ​​​ക്കും ഇ​​​ൻ​​​വോ​​​യ്സിം​​​ഗ് ന​​​ട​​​ത്ത​​​ണം. ഇ​​​ത്ത​​​രം വ്യാ​​​പാ​​​രി​​​ക​​​ൾ ച​​​ര​​​ക്കു​​​നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് മു​​​ൻ​​​പുത​​​ന്നെ ഇ​​​ൻ​​​വോ​​​യ്സിം​​​ഗ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യി ജി​​​എ​​​സ്ടി കോ​​​മ​​​ണ്‍ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ൻ​​​വോ​​​യ്സ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ലാ​​​യ https://einvoice1.gst. gov.in വ​​​ഴി​​​യോ ഇ​​​ൻ​​​വോ​​​യ്സ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ എ​​​ടു​​​ക്ക​​​ണം.


വേ ​​​ബി​​​ല്ല് പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ആ ​​​ഐ​​​ഡി​​​യും പാ​​​സ‌്‌വേഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ- ​​​ഇ​​​ൻ​​​വോ​​​യ്സിം​​​ഗ് പോ​​​ർ​​​ട്ട​​​ലി​​​ൽ ലോ​​​ഗ് ഇ​​​ൻ ചെ​​​യ്യാം. ഇ​​​ൻ​​​വോ​​​യ്സിം​​​ഗ് ബാ​​​ധ്യ​​​ത​​​യു​​​ള്ള വ്യാ​​​പാ​​​രി ഇ​​​ൻ​​​വോ​​​യ്സ് ന​​​ല്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ സ്വീ​​​ക​​​ർ​​​ത്താ​​​വി​​​ന് ഇ​​​ൻ​​​പു​​​ട് ടാ​​​ക്സ് ക്രെ​​​ഡി​​​റ്റി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാവി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.