ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചതു പിൻവലിച്ചു
Thursday, April 1, 2021 10:43 PM IST
ന്യൂഡൽഹി: ലഘുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറച്ച തീരുമാനം കേന്ദ്ര സർക്കാർ പിൻവലിച്ചു. കഴിഞ്ഞ പാദത്തിലെ പലിശനിരക്ക് തുടരും. പലിശനിരക്ക് കുറച്ച തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ബുധനാഴ്ച രാത്രി ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചത്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്(പിപിഎഫ്) പലിശ 6.4 ശതമാനമാക്കി കുറച്ചിരുന്നു. ഇത് 7.1 ശതമാനമായി തുടരും.