വിപ്രോ: അറ്റാദായത്തിൽ 27.7% വർധന
Friday, April 16, 2021 12:04 AM IST
മുംബൈ: രാജ്യത്തെ പ്രമുഖ ഐടി കന്പനിയായ വിപ്രോ നാലാം ത്രൈമാസ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടു. മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ കന്പനിയുടെ അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 27.7 ശതമാനം വർധിച്ച് 2972 കോടി രൂപയായി. മുൻവർഷം ഇതേ ത്രൈമാസത്തിൽ 2326.1 കോടി രൂപയായിരുന്നു കന്പനിയുടെ അറ്റാദായം. ജനുവരി- മാർച്ചിലെ കന്പനിയുടെ മൊത്തവരുമാനം 3.4 ശതമാനം വർധിച്ച് 16,245.4 കോടി രൂപയായി.
മുൻവർഷം നാലാം ത്രൈമാസത്തിൽ15,711 കോടി രൂപയായിരുന്നു മൊത്തവരുമാനം. മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തെ കന്പനിയുടെ അറ്റാദായത്തിലും 11 ശതമാനം വർധനയുണ്ട്.