സന്നദ്ധപ്രവർത്തനങ്ങൾക്കുള്ള സംഭാവന: അസിം പ്രേംജി മുന്പൻ
Thursday, April 29, 2021 11:05 PM IST
മുംബൈ: ദാനധർമത്തിൽ വീണ്ടും ഒന്നാമനായി വിപ്രോ സ്ഥാപകൻ അസിം പ്രേംജി. സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള ഇന്ത്യൻ അതിസന്പന്നരുടെ സംഭാവനയുടെ അടിസ്ഥാനത്തിലുള്ള ഹുറുണ്‍ ഇന്ത്യ ഫിലാൻത്രഫി ലിസ്റ്റ് 2020 ലാണ് അസിം പ്രേംജി ഒന്നാമതെത്തിയത്.
7904 കോടി രൂപയാണു കഴിഞ്ഞ വർഷം ഇദ്ദേഹം സംഭാവന ചെയ്തത്. 795 കോടി രൂപയുടെ സംഭാവനയുമായി എച്ച്സിഎൽ തലവൻ ശിവ് നാടാരാണു പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സന്പന്നന്നായി അറിയപ്പെടുന്ന മുകേഷ് അംബാനിക്ക് പട്ടികയിൽ മൂന്നാം സ്ഥാനമാണ്. 458 കോടി രൂപയാണ് അംബാനിയുടെ കഴിഞ്ഞ വർഷത്തെ സംഭാവന.