ഒടുവിൽ തളർച്ച
Friday, April 30, 2021 11:28 PM IST
മുംബൈ: നാലു ദിവസത്തെ തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ ഇന്ത്യൻ ഓഹരിവിപണിയിൽ തളർച്ച. സെൻസെക്സ് 984 പോയിന്റ് ഇടിഞ്ഞ് 48,782ലും നിഫ്റ്റി 264 പോയിന്റ് താണ് 14,631ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് നിരയിൽ എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഎെ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കന്പനികളാണു കൂടുതൽ നഷ്ടം നേരിട്ടത്. കോവിഡ് രണ്ടാം തരംഗം സംബന്ധിച്ച അനിശ്ചിതാവസ്ഥയാണു നിക്ഷേപകരെ വില്പനയ്ക്കു പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തൽ.