റിസൈലന്റ് കേരള വികസന പദ്ധതിക്ക് 25 കോടി ഡോളറിന്റെ സഹായം
Friday, May 7, 2021 11:02 PM IST
തിരുവനന്തപുരം: റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും 25 കോടി ഡോളർ സഹായം ലഭിക്കും.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം, പകർച്ചവ്യാധി, മഹാമാരി എന്നിവയെ ചെറുക്കാനുള്ള കേരളത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനാണ് സഹായം. ലോകബാങ്ക് നേരത്തെ 1779 കോടി രൂപയുടെയും ജർമൻ ഡവലപ്മെന്റ് ബാങ്ക് 10 കോടി യൂറോയുടെയും സഹായം ലഭ്യമാക്കിയിരുന്നു.