പകർച്ചവ്യാധി പ്രതിരോധിക്കാൻ ഔഷധിയുടെ അപരാജിത ധൂമചൂർണം
Monday, May 10, 2021 11:50 PM IST
കൊച്ചി: പകർച്ചവ്യാധി പ്രതിരോധിക്കുന്ന ഫലപ്രദ ആയുർവേദ മരുന്നായ അപരാജിത ധൂമചൂർണം 15 വർഷത്തിലേറെയായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധി നിർമിച്ചു വിതരണം ചെയ്യുന്നുണ്ടെന്ന് ഔഷധി മാനേജിംഗ് ഡയറക്ടർ കെ.വി. ഉത്തമൻ അറിയിച്ചു.
ഐഎംഎസ് വകുപ്പിനു കീഴിലുള്ള ആയുർവേദ ഡിസ്പൻസറികൾ വഴിയും ആശുപത്രികൾ വഴിയും ചിക്കൻഗുനിയയും ഡെങ്കിയും പടർന്നു പിടിച്ച സമയത്ത് വിതരണം ചെയ്തിരുന്നു. പ്രളയത്തിനു ശേഷവും സാംക്രമിക രോഗങ്ങൾ തടയുന്നതിന് ഇത് പുകയ്ക്കാൻ ഉപയോഗിച്ചിരുന്നു.
കൂടാതെ ഈ ഔഷധപ്പുക അന്തരീക്ഷത്തിലെ അണുക്കളുടെ തോത് കാര്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.