ഹോം ​ഡെ​ലി​വ​റി​ക്കാ​യി സ​പ്ലൈ​കോ​യും കു​ടും​ബ​ശ്രീ​യും കൈ​കോ​ർ​ക്കു​ന്നു
ഹോം ​ഡെ​ലി​വ​റി​ക്കാ​യി സ​പ്ലൈ​കോ​യും കു​ടും​ബ​ശ്രീ​യും കൈ​കോ​ർ​ക്കു​ന്നു
Wednesday, May 12, 2021 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കോ​​​വി​​​ഡ് കാ​​​ല​​​ത്ത് അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ സ​​​പ്ലൈ​​​കോ​​​യും കു​​​ടും​​​ബ​​​ശ്രീ​​​യും കൈ​​​കോ​​​ർ​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം 95 സ​​​പ്ലൈ​​​കോ ഔ​​​ട്ട്‌ലെറ്റു​​​ക​​​ളി​​​ൽ ഈ ​​​സൗ​​​ക​​​ര്യം ചൊ​​​വ്വാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫോ​​​ൺ വ​​​ഴി​​​യോ വാ​​​ട്സ് ആ​​​പ്പ് സ​​​ന്ദേ​​​ശം വ​​​ഴി​​​യോ ല​​​ഭി​​​ക്കു​​​ന്ന ഓ​​​ർ​​​ഡ​​​ർ സ​​​പ്ലൈ​​​കോ​​​യി​​​ൽ നി​​​ന്ന് കു​​​ടും​​​ബ​​​ശ്രീ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചു ന​​​ൽ​​​കും. ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി വ​​​രെ​​​ ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച് ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് വി​​​ത​​​ര​​​ണം ചെ​​​യ്യും. ഒ​​​രു ഓ​​​ർ​​​ഡ​​​റി​​​ൽ പ​​​ര​​​മാ​​​വ​​​ധി 20 കി​​​ലോ​​​വ​​​രെ​​​യു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാം. വി​​​ത​​​ര​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ 10 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഹോം ​​​ഡെ​​​ലി​​​വ​​​റി. നി​​​ല​​​വി​​​ൽ സ​​​പ്ലൈ​​​കോ​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ഈ ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

അ​​​ത​​​തു​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ഫോ​​​ൺ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ വി​​​ളി​​​ച്ചോ സ​​​ന്ദേ​​​ശം വ​​​ഴി​​​യോ ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കാം. ഹോം ​​​ഡെ​​​ലി​​​വ​​​റി സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​യ സ​​​പ്ലൈ​​​കോ ഔ​​​ട്ട്‌ലെറ്റു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​വും ഫോ​​​ൺ ന​​​മ്പ​​​രും സ​​​പ്ലൈ​​​കോ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.


വി​​​ത​​​ര​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വു​​​വ​​​രെ 40 രൂ​​​പ​​​യും അ​​​തി​​​നു​​​ശേ​​​ഷം അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ 60 രൂ​​​പ​​​യും അ​​​ഞ്ചു​​​മു​​​ത​​​ൽ 10 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ 100 രൂ​​​പ​​​യു​​​മാ​​​ണ് ഡെ​​​ലി​​​വ​​​റി ചാ​​​ർ​​​ജ്. സാ​​​ധ​​​ന​​​ങ്ങ​​​ളു​​​മാ​​​യി വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ത്തി​​​നാ​​​ണ് ബി​​​ൽ​​​ത്തു​​​ക ന​​​ൽ​​​കേ​​​ണ്ട​​​ത്.

നി​​​ല​​​വി​​​ൽ ഓ​​​രോ സ​​​പ്ലൈ​​​കോ ഔ​​​ട്ട്‌ലെറ്റി​​​ലും ര​​​ണ്ടു കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് ഹോം ​​​ഡെ​​​ലി​​​വ​​​റി​​​ക്കാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് കൂ​​​ടു​​​ത​​​ൽ അം​​​ഗ​​​ങ്ങ​​​ളെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് കു​​​ടും​​​ബ​​​ശ്രീ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.