എയര്‍ടെല്‍ പ്രത്യേക ആനുകൂല്യം
Monday, May 17, 2021 12:18 AM IST
കൊച്ചി: ഭാരതി എയര്‍ടെല്‍ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 55 ദശലക്ഷത്തിലധികം വരുന്ന താഴ്ന്ന വരുമാനുമുള്ള ഉപയോക്താക്കള്‍ക്കായി എയര്‍ടെല്‍ ഒറ്റത്തവണയായി 49 രൂപയുടെ പാക്ക് സൗജന്യമായി നല്‍കും.
28 ദിവസത്തെ വാലിഡിറ്റിയോടെ 38 രൂപയുടെ ടോക്ക് ടൈമും, 100 എംബി ഡാറ്റയും പാക്കിൽ നല്‍കും. 79 രൂപയുടെ റീചാര്‍ജ് കൂപ്പണ്‍ വാങ്ങുന്ന എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇത്തരത്തിൽ ഇരട്ടി നേട്ടം ലഭിക്കും.