പോ​യ​ട്രി റി​സോ​ർ​ട്ടി​നു വീ​ണ്ടും അ​വാ​ർ​ഡ്
പോ​യ​ട്രി റി​സോ​ർ​ട്ടി​നു വീ​ണ്ടും അ​വാ​ർ​ഡ്
Tuesday, May 18, 2021 11:10 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​വ​​​ൽ സൈ​​​റ്റാ​​​യ ട്രി​​​പ് അ​​​ഡ്വൈ​​​സ​​​റി​​​ന്‍റെ 2021 ട്രാ​​​വ​​​ലേ​​​ഴ്സ് ചോ​​​യ്സ് ബെ​​​സ്റ്റ് ഓ​​​ഫ് ദി ​​​ബെ​​​സ്റ്റ് അ​​​വാ​​​ർ​​​ഡ് തേ​​​ക്ക​​​ടി​​​യി​​​ലെ പോ​​​യ​​​ട്രി സ​​​രോ​​​വ​​​ർ പോ​​​ർ​​​ട്ടി​​​ക്കോയ്​​​ക്ക് ല​​​ഭി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ പ​​​തി​​​നാ​​​ലാ​​​മ​​​ത്തെ ഹോ​​​ട്ട​​​ലാ​​​യി ഇ​​​ടം​​​പി​​​ടി​​​ച്ച പോ​​​യ​​​ട്രി ഇ​​​തോ​​​ടെ ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ ഒ​​​രു ശ​​​ത​​​മാ​​​നം മാ​​​ത്രം വ​​​രു​​​ന്ന മി​​​ക​​​ച്ച ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി മാ​​​റി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ട്രി​​​പ് അ​​​ഡ്വൈ​​​സ​​​ർ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച 25 ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന ബെ​​​സ്റ്റ് ഓ​​​ഫ് ദി ​​​ബെ​​​സ്റ്റ് അ​​​വാ​​​ർ​​​ഡ് പോ​​​യ​​​ട്രി റി​​​സോ​​​ർ​​​ട്ടി​​​നെ തേ​​​ടി​​​യെ​​​ത്തു​​​ന്ന​​​ത്.


51 മു​​​റി​​​ക​​​ളും കോ​​​ട്ടേ​​​ജു​​​ക​​​ളു​​​മാ​​​ണ് പോയ​​​ട്രിയി​​​ലു​​​ള്ള​​​ത്. മ​​​നോ​​​ഹ​​​ര​​​മാ​​​യ താ​​​ഴ്വ​​​ര​​​ക​​​ളും പെ​​​രി​​​യാ​​​ർ ത​​​ടാ​​​ക​​​വും മ​​​ഞ്ഞി​​​റ​​​ങ്ങു​​​ന്ന മ​​​ല​​​നി​​​ര​​​ക​​​ളും ചേ​​​ർ​​​ന്ന 360 ഡി​​​ഗ്രി​​​യി​​​ലു​​​ള്ള കാ​​​ഴ്ച ഇ​​​വി​​​ട​​​ത്തെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

വ​​​നാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ന് ഭം​​​ഗം വ​​​രു​​​ത്താ​​​ത്ത, പ്ര​​​കൃ​​​തി​​​യോ​​​ടു ചേ​​​ർ​​​ന്ന് നി​​​ൽ​​​ക്കു​​​ന്ന രൂ​​​പ​​​ക​​​ല്പ​​​ന​​​യും പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് പോ​​​യ​​​ട്രി ഫോ​​​ർ സ്റ്റാ​​​ർ റി​​​സോ​​​ർ​​​ട്ട് അ​​​വ​​​ലം​​​ബി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പെ​​​രി​​​യാ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ന് അ​​​ടു​​​ത്താ​​​യാ​​​ണ് ഈ ​​​റി​​​സോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.