ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണി​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച് ഔ​ഷ​ധി
ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണി​ലും  തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച് ഔ​ഷ​ധി
Tuesday, May 18, 2021 11:10 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യി ജി​​​ല്ല​​​യി​​​ൽ ട്രി​​​പ്പി​​​ള്‍ ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഔ​​​ഷ​​​ധി തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ലും ഔ​​​ഷ​​​ധി പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്നു. ബ്രേ​​​ക്ക് ദി ​​​ചെ​​​യി​​​ന്‍ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ്ഥാ​​​പ​​​നം ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ളും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ല്‍​നി​​​ന്നു കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു സ​​​ഹാ​​​യി​​​ക്കു​​​ന്ന മ​​​രു​​​ന്നു​​​ക​​​ള്‍​ക്കു​​​ള്ള ഓ​​​ര്‍​ഡ​​​റു​​​ക​​​ള്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി നി​​​ര്‍​മി​​​ച്ച് വി​​​ത​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞ​​​താ​​​യും എം​​​ഡി പ​​​റ​​​ഞ്ഞു.


പ​​​ക​​​ല്‍, രാ​​​ത്രി ഷി​​​ഫ്റ്റു​​​ക​​​ളി​​​ലാ​​​യി ഫാ​​​ക്ട​​​റി​​​യി​​​ല്‍ മ​​​രു​​​ന്നു നി​​​ര്‍​മാ​​​ണം ന​​​ട​​​ന്നു​​​വ​​​രു​​​ന്നു​​​ണ്ട്. ഓ​​​ര്‍​ഡ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ആ​​​യു​​​ര്‍​വേ​​​ദ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും, തൊ​​​ള്ളാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ ഔ​​​ഷ​​​ധി ഡീ​​​ല​​​ര്‍​മാ​​​ര്‍​ക്കും മ​​​രു​​​ന്ന് നി​​​ര്‍​മി​​​ച്ച് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. തൃ​​​ശൂ​​​രി​​​ലെ ഔ​​​ഷ​​​ധി പ​​​ഞ്ച​​​ക​​​ര്‍​മ ആ​​​ശു​​​പ​​​ത്രി ആ​​​ന്‍​ഡ് റി​​​സ​​​ര്‍​ച്ച് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്, കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ പ​​​ത്ത​​​നാ​​​പു​​​രം, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ പ​​​രി​​​യാ​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഔ​​​ഷ​​​ധി സ​​​ബ്‌ സെ​​​ന്‍റ​​​റു​​​ക​​​ൾ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മു​​​ട്ട​​​ത്ത​​​റ​​​യി​​​ലെ ഔ​​​ഷ​​​ധി പ്രൊ​​​ഡ​​​ക്‌ഷന്‍ യൂ​​​ണി​​​റ്റ് എ​​​ന്നി​​​വ​​​യും ലോ​​​ക്ഡൗ​​​ണി​​​ൽ തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.