കനറ ബാങ്കിന് 1,010 കോടി അറ്റാദായം
Tuesday, May 18, 2021 11:10 PM IST
കൊച്ചി: പൊതുമേഖലാ ബാങ്കായ കനറ ബാങ്കിന് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 45.11 ശതമാനം വര്‍ധിച്ച് 1,010 കോടി രൂപയിലെത്തി. 2,557 കോടി രൂപയാണ് വാര്‍ഷിക അറ്റാദായം. 136.40 ശതമാനം വര്‍ധനയാണ് നാലാം പാദത്തിലെ പ്രവര്‍ത്തനലാഭത്തില്‍ ഉണ്ടായത്. വാര്‍ഷിക പ്രവര്‍ത്തനലാഭം 55.93 ശതമാനം വര്‍ധിച്ച് 20,009 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനം 40.75 ശതമാനം വര്‍ധിച്ച് 15,285 കോടി രൂപയിലുമെത്തി.
കറന്റ് അക്കൗണ്ട് ആൻഡ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 13.95 ശതമാനം വര്‍ധിച്ച് 3,30,656 കോടി രൂപയായി. 3.82 ശതമാനമാണ് അറ്റ നിഷ്ക്രിയ ആസ്തി. 13.18 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.