എച്ച്ഡിഎഫ്സി ബാങ്കിനു പിഴ
Friday, May 28, 2021 11:53 PM IST
മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന് 10 കോടി രൂപ പിഴയിട്ട് ആർബിഐ. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണു നടപടിയെന്ന് ആർബിഐ അറിയിച്ചു. വാഹന വായ്പ തേടിയെത്തിയ ഉപയോക്താക്കൾക്കു ബാങ്കിലെ ജീവനക്കാർ നിർബന്ധപൂർവം ജിപിഎസ് ഉപകരണം വിറ്റതായി കണ്ടെത്തിയിരുന്നു. ഇതാണു നടപടിക്കാസ്പദമായ സംഭവമെന്നാണു റിപ്പോർട്ടുകൾ.