കോ​വി​ഡ്: പി​യാ​ജി​യോ ജീ​വ​ന​ക്കാ​ർക്ക് 20 ല​ക്ഷം രൂപയുടെ ഇൻഷ്വറൻസ്
Sunday, June 6, 2021 12:39 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് മ​​ഹാ​​മാ​​രി​​ക്കാ​​ല​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കും ആ​​​ശ്വാ​​​സം ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി പി​​​യാ​​​ജി​​​യോ ഇ​​​ന്ത്യ വി​​​വി​​​ധ പ​​ദ്ധ​​തി​​ക​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്നു. സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യെ​​​ല്ലാം പേ​​​രി​​​ല്‍ 20 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കോ​​​വി​​​ഡ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി ക​​​മ്പ​​​നി​​​യെ​​​ടു​​​ത്തു. ആ​​​രെ​​​ങ്കി​​​ലും കോ​​​വി​​​ഡ് മൂ​​​ലം മ​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​ന് 20 ല​​​ക്ഷം രൂ​​​പ ല​​​ഭി​​​ക്കു​​​മെ​​​ന്ന് പി​​​യാ​​​ജി​​​യോ വെ​​​ഹി​​​ക്കി​​​ള്‍​സ്‌ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടര്‍ ഡി​​​യാ​​​ഗോ ഗ്രാ​​​ഫി പ​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് മൂ​​​ലം ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ര​​​ണ്ടു കു​​​ട്ടി​​​ക​​​ള്‍​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം പ്ര​​​തി​​വ​​​ര്‍​ഷം വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹാ​​​യ​​​മാ​​​യി ന​​​ല്‍​കും. ബി​​​രു​​​ദം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​തു വ​​​രെ ഈ ​​​സ​​​ഹാ​​​യം തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.