അലിഷാ മൂപ്പന് തോട്ട് ലീഡര്ഷിപ് ഫൗണ്ടേഷന് ഡയറക്ടര്‍ ബോര്‍ഡില്‍
Friday, June 11, 2021 12:11 AM IST
കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്ഷിപ് ആൻഡ് ഇന്നൊവേഷന് ഫൗണ്ടേഷന്റെ (ടിഎല്‍ഐ) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലിഷാ മൂപ്പനെ തെരഞ്ഞെടുത്തു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ ട്രസ്റ്റി എന്ന നിലയില്‍ ആസ്റ്റര്‍ വോളന്റിയേഴ്സ് പ്രോഗ്രാമിലൂടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും അലീഷ മൂപ്പന് സജീവമാണ്.