കോ​വി​ഡ് മ​ര​ണം: ആ​ശ്രി​ത​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ വാ​യ്പ
കോ​വി​ഡ് മ​ര​ണം: ആ​ശ്രി​ത​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ വാ​യ്പ
Monday, June 21, 2021 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 നി​മി​ത്തം കു​ടും​ബ​ത്തി​ലെ മു​ഖ്യ വ​രു​മാ​ന​ദാ​യ​ക​നാ​യി​രു​ന്ന വ്യ​ക്തി മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി​യും ശാ​ക്തീ​ക​ര​ണ​വും വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച വാ​യ്പാ പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള​ത്തി​ലെ ഒ​ബി​സി. വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മൂ​ന്നു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ മു​ഖ്യ വ​രു​മാ​ന​ദാ​യ​ക​നാ​യി​രു​ന്ന 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള വ്യ​ക്തി കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ആ​ശ്രി​ത​ർ​ക്ക് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഈ ​വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കും.


അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ അ​ട​ങ്ക​ൽ വ​രു​ന്ന സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഇ​തി​ൽ പ​ദ്ധ​തി അ​ട​ങ്ക​ലി​ന്‍റെ 80 ശ​ത​മാ​നം തു​ക (പ​ര​മാ​വ​ധി ലാ​ലു ല​ക്ഷം രൂ​പ) വാ​യ്പ​യും ബാ​ക്കി 20 ശ​ത​മാ​നം (പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ) സ​ബ്സി​ഡി​യു​മാ​ണ്. വാ​യ്പാ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​ണ്. വാ​ർ​ഷി​ക പ​ലി​ശ നി​ര​ക്ക് ആ​റു ശ​ത​മാ​നം.

പ​ദ്ധ​തി പ്ര​കാ​രം സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് യോ​ഗ്യ​ത​യും താ​ല്പ​ര്യ​വും ഉ​ള്ള​വ​ർ അ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ 28 ന​കം www.ksbcdc.com എ​ന്ന കോ​ർ​പ​റേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.