മി​ക​ച്ച 50 തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കും
മി​ക​ച്ച 50 തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍  ഫെ​ഡ​റ​ല്‍ ബാ​ങ്കും
Monday, June 21, 2021 10:59 PM IST
കൊ​ച്ചി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച 50 തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ഒ​ന്നാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്കി​നെ ഗ്രേ​റ്റ് പ്ലെ​യ്സ് ടു ​വ​ര്‍​ക്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് തെ​ര​ഞ്ഞെ​ടു​ത്തു. വി​ശ്വാ​സ്യ​ത, ബ​ഹു​മാ​നം, ന്യാ​യ​ബോ​ധം, അ​ഭി​മാ​നം, സ​ഹ​വ​ര്‍​ത്തി​ത്വം എ​ന്നീ അ​ഞ്ചു മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് ബാ​ങ്കി​ന് ഈ ​നേ​ട്ടം ല​ഭ്യ​മാ​യ​ത്.

ഉ​യ​ര്‍​ന്ന വി​ശ്വാ​സ്യ​ത​യും ഉ​യ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന സം​സ്കാ​ര​വു​മു​ള്ള ക​മ്പ​നി​ക​ളെ ക​ണ്ടെ​ത്തി ബി​സി​ന​സ് പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഗ്രേ​റ്റ് പ്ലെ​യ്സ് ടു ​വ​ര്‍​ക്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. ജീ​വ​ന​ക്കാ​രി​ല്‍​നിന്നുള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കിയാണ് ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ല്‍​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ഈ ​ഏ​ജ​ന്‍​സി വി​ല​യി​രു​ത്തു​ന്ന​തും മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തും.


ബാ​ങ്കി​നു ലഭിച്ച അം​ഗീ​ക​ാരത്തിൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ശ്യാം ​ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ര്‍​ക്കു വേ​ണ്ടി ബാ​ങ്ക് സ്വീ​ക​രി​ക്കു​ന്ന നല്ല സ​മീ​പ​ന​മാ​ണ് ഈ ​അം​ഗീ​കാ​രം നേ​ടാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് ബാ​ങ്കി​ന്‍റെ എ​ക്സി​ക്യൂട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ച്ച്ആ​ര്‍ ഓ​ഫീ​സ​റു​മാ​യ കെ.​കെ. അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.