ഊർജമേഖലയിൽ 75,000 കോടിയുടെ നിക്ഷേപം നടത്താൻ റിലയൻസ്
ഊർജമേഖലയിൽ  75,000 കോടിയുടെ നിക്ഷേപം നടത്താൻ റിലയൻസ്
Thursday, June 24, 2021 11:03 PM IST
മും​​​ബൈ: രാ​​​ജ്യ​​​ത്തെ ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​രു​​​ന്ന മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 75,000 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​മെ​​​ന്നു റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് (ആ​​​ർ​​​ഐ​​​എ​​​ൽ) ചെ​​​യ​​​ർ​​​മാ​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നി. സൗ​​​രോ​​​ർ​​​ജ സെ​​​ല്ലു​​​ക​​​ൾ, ഹൈ​​​ഡ്ര​​​ജ​​​ൻ, ബാ​​​റ്റ​​​റി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി നാ​​​ലു വ​​​ന്പ​​​ൻ ഫാ​​​ക്ട​​​റി​​​ക​​​ൾ രാ​​​ജ്യ​​​ത്ത് നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ആ​​​ർ​​​ഐ​​​എ​​​ല്ലി​​​ന്‍റെ 44-ാമ​​​ത് വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അം​​​ബാ​​​നി.

ധീ​​​രു​​​ഭാ​​​യി അം​​​ബാ​​​നി ഗ്രീ​​​ൻ എ​​​ന​​​ർ​​​ജി ജി​​​ഗാ കോം​​​പ്ല​​​ക്സ് സ്ഥാ​​​പി​​​ക്കും. 100 ജി​​​ഗാ വാ​​​ട്ട് ശേ​​​ഷി​​​യു​​​ള്ള സൗ​​​രോ​​​ർ​​​ജ സം​​​വി​​​ധാ​​​ന​​​വും രാ​​​ജ്യ​​​ത്ത് ന​​​ട​​​പ്പാ​​​ക്കും. ഫോ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ലം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്. അ​​​വ​​​യെ ഇ​​​നി​​​യും കൂ​​​ടു​​​ത​​​ലാ​​​യി ആ​​​ശ്ര​​​യി​​​ക്കാ​​​നാ​​​കി​​​ല്ല. റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ ഇ​​​ന്ത്യ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ പ്ര​​​കൃ​​​തി സൗ​​​ഹാ​​​ർ​​​ദ ഊ​​​ർ​​​ജ​​​രം​​​ഗ​​​ത്ത് നേ​​​തൃ​​​നി​​​ര​​​യി​​​ലേ​​ക്കു വ​​​രും. മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ റി​​​ല​​​യ​​​ൻ​​​സ് റീ​​​ട്ടെ​​​യ്ൽ മൂ​​​ന്നു​​ മ​​​ട​​​ങ്ങ് വ​​​ള​​​രും. ഇ​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞു. അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ റി​​​ല​​​യ​​​ൻ​​​സ് റീ​​​ട്ടെ​​​യ്ൽ 10 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ​​​ക്കു തൊ​​​ഴി​​​ല​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്നും അം​​​ബാ​​​നി പ​​​റ​​​ഞ്ഞു.

അ​​​രാം​​​കോ മേ​​​ധാ​​​വി റി​​​ല​​​യ​​​ൻ​​​സി​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​കും

റി​​​ല​​​യ​​​ൻ​​​സ് ഒ2​​​സി ലി​​​മി​​​റ്റ​​​ഡി​​​ൽ സൗ​​​ദി അ​​​രാം​​​കോ പ​​​ങ്കാ​​​ളി​​​യാ​​​കു​​​മെ​​​ന്നു മു​​​കേ​​​ഷ് അം​​​ബാ​​​നി. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഈ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​കും. സൗ​​​ദി അ​​​രാം​​​കോ ചെ​​​യ​​​ർ​​​മാ​​​ൻ യാ​​​സി​​​ർ ഉത്മാൻ അ​​​ൽ റു​​​മ​​​യ്യ​​​ൻ റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ബോ​​​ർ​​​ഡി​​​ൽ സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​റാ​​​കു​​​മെ​​​ന്നും അം​​​ബാ​​​നി അ​​​റി​​​യി​​​ച്ചു. 2019 ൽ ​​​ന​​​ട​​​ന്ന ജ​​​ന​​​റ​​​ൽ മീ​​​റ്റിം​​​ഗി​​​ൽ റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ 20 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ അ​​​രാം​​​കോ സ്വ​​​ന്ത​​​മാ​​​ക്കു​​​മെ​​​ന്ന് അം​​​ബാ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

5ജി ​​​മു​​​ന്നോ​​​ട്ട്

ത​​​ങ്ങ​​​ൾ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ർ​​​മി​​​ച്ച 5ജി ​​​സാ​​​ങ്കേ​​​തി​​​വി​​​ദ്യ​​​യു​​​ടെ ട്ര​​​യ​​​ലി​​​നു​​​ള്ള സ്പെ​​​ക്ട്രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ട്ര​​​യ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​വു​​​ക​​​യാ​​​ണെ​​​ന്നും അം​​​ബാ​​​നി അ​​​റി​​​യി​​​ച്ചു. പൂ​​​ർ​​​ണ​​​തോ​​​തി​​​ലു​​​ള്ള 5ജി ​​​സേ​​​വ​​​നം രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക റി​​​ല​​​യ​​​ൻ​​​സ് ആ​​​യി​​​രി​​​ക്കും. ജി​​​യോ 5ജി ​​​സാ​​​ങ്കേ​​​തി​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഒ​​​രു സെ​​​ക്ക​​​ൻ​​ഡി​​ൽ ഒ​​​രു ജി​​​ബി​​​യി​​​ലേ​​​റെ വേ​​​ഗം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി. ട്ര​​​യ​​​ൽ സൈ​​​റ്റു​​​ക​​​ളി​​​ലും ക​​​ന്പ​​​നി​​​യു​​​ടെ ഡാ​​​റ്റാ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും ജി​​​യോ 5ജി ​​​പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അം​​​ബാ​​​നി അ​​​റി​​​യി​​​ച്ചു. ഗൂ​​​ഗി​​​ളി​​​ന്‍റെ ക്ലൗ​​​ഡ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​ണ് ജി​​​യോ 5ജി ​​​ശൃം​​​ഖ​​​ല​​​യ്ക്കും സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.