ഫെഡറല്‍ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി
Friday, July 9, 2021 11:03 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 90-ാമത് വാര്‍ഷിക പൊതുയോഗം നടന്നു. അപ്രതീക്ഷിത വെല്ലുവിളികളെ മറികടന്നു മികച്ച വളര്‍ച്ച നേടാൻ പോയവര്‍ഷം ബാങ്കിനു സാധിച്ചുവെന്നു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയര്പേഴ്സന് ഗ്രേസ് എലിസബത്ത് കോശി പറഞ്ഞു.
ഓഹരി ഉടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനും മുന്‍ഗണനാ ഓഹരി വില്പനയ്ക്കും കടപ്പത്രമിറക്കി ബാങ്കിന്റെ ടിയര്‍ വണ്‍ മൂലധനം ഉയര്‍ത്തുന്നതിനും യോഗം ഓഹരി ഉടമകളുടെ അനുമതി തേടി. എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസന്, എക്സിക്യൂട്ടീവ് ഡയറക്ടർ അശുതോഷ് ഖജുരിയ, സ്വതന്ത്ര ഡയറക്ടറായ എ.പി. ഹോട്ട എന്നിവരെ പുനര്‍നിയമിക്കുന്നതിനും വര്‍ഷ പുരന്ദരെയെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കുന്നതിനും അനുമതി തേടി.