സ്വര്‍ണവിലയില്‍ ഇടിവ്
Sunday, July 18, 2021 12:10 AM IST
കൊച്ചി: നാലു ദിവസത്തെ തുടര്‍ച്ചയായ വര്‍ധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായി. ഏറെ നാളുകളായുള്ള കയറ്റിറക്കങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില പവന് 36,000 രൂപ പിന്നിട്ടത്.