സൂ​പ്പ​ർ ടോ​പ്പ്-​അ​പ്പ് ഹെ​ൽ​ത്ത് പോ​ളി​സി​യു​മാ​യി റി​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്
സൂ​പ്പ​ർ ടോ​പ്പ്-​അ​പ്പ് ഹെ​ൽ​ത്ത് പോ​ളി​സി​യു​മാ​യി  റി​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്
Wednesday, August 4, 2021 10:43 PM IST
തി​രു​വ​ന​ന്ത​പു​രം: റി​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി ലി​മി​റ്റ​ഡ് പു​തി​യ റി​ല​യ​ൻ​സ് ഹെ​ൽ​ത്ത് സൂ​പ്പ​ർ ടോ​പ്പ്-​അ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി അ​വ​ത​രി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ ചെ​ല​വു​ക​ൾ ഉ​യ​രു​ന്പോ​ൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് ആ​വ​ശ്യ​മ​നു​സ​രി​ച്ച് നി​ര​ക്ക് ഉ​യ​ർ​ത്താ​വു​ന്ന​താ​ണ് പോ​ളി​സി. അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ആ​ഗോ​ള ക​വ​ർ, ആം​ബു​ല​ൻ​സ് ക​വ​ർ, ര​ണ്ട് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള പ്ര​സ​വ ക​വ​ർ, ക​ണ്‍​സ്യൂ​മ​ബി​ൾ ക​വ​ർ തു​ട​ങ്ങി​യ​വ പോ​ളി​സി ന​ൽ​കു​ന്നു.


പോ​ളി​സി വ്യ​ക്തി​ഗ​ത​മാ​യോ കു​ടും​ബ​ത്തി​ന് ഫ്ളോ​ട്ട​ർ അ​ടി​സ്ഥാ​ന​ത്തി​ലോ എ​ടു​ക്കാം. മൂ​ന്നു വ​ർ​ഷ​ം വ​രെ​യു​ള്ള കാ​ലാ​വ​ധി​ക​ളി​ൽ ല​ഭ്യ​മാ​ണ്. നാ​ലു വ​ർ​ഷ​ത്തേ​ക്ക് ക്ലെ​യി​മൊ​ന്നും ഇ​ല്ലെ​ങ്കി​ൽ കി​ഴി​വ് മാ​റ്റി സൂ​പ്പ​ർ ടോ​പ്പ്-അ​പ്പ് പോ​ളി​സി​യെ സാ​ധാ​ര​ണ ആ​രോ​ഗ്യ പോ​ളി​സി​യാ​ക്കാ​നും അ​വ​സ​ര​മു​ണ്ട്. 18നും 65​നും ഇ​ട​യി​ലു​ള്ള ആ​ർ​ക്കും പോ​ളി​സി എ​ടു​ക്കാം.​ ആ​ദ്യ​മാ​യി പോ​ളി​സി എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഡി​സ്കൗ​ണ്ട് ഓ​ഫ​റു​ക​ളു​മു​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.