വിപണിമൂല്യം 15 ലക്ഷം കോടി കടന്ന് റിലയൻസ്
Friday, September 3, 2021 11:31 PM IST
മുംബൈ: മുകേഷ് അംബാനി സാരഥ്യംവഹിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ(ആർഐഎൽ) വിപണിമൂല്യം 15 ലക്ഷം കോടി രൂപ കടന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കന്പനിയാണ് ആർഎഐൽ.
ഇന്നലെ ഓഹരിവിപണിയിൽ ആർഐഎൽ ഓഹരിവില ഉയർന്നതാണു കന്പനിക്കു നേട്ടമായത്. ബിഎസ്ഇയിൽ വ്യാപാരവേളയിൽ 4.38 ശതമാനംവരെ ഉയർന്ന് റിക്കാർഡ് വിലയായ 2394.30 ൽഎത്തിയശഷം വ്യാപാരാവസാനം 2388.25 ലാണ് ആർഐഎൽ ക്ലോസ് ചെയതത്. ഇന്നലെ സെൻസെക്സ് നിരയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും ആർഐഎൽആണ്. ജൂണ്‍ മൂന്നിനു കന്പനിയുടെ വിപണിമൂല്യം 14 ലക്ഷംകോടി പിന്നിട്ടിരുന്നു.