ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് എംഎസ്എംഇ പുരസ്കാരം
Tuesday, September 7, 2021 12:30 AM IST
കോട്ടയം: ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് എംഎസ്എംഇ മേഖലയിലെ മികച്ച പ്രവർത്തനത്തിനു പുരസ്കാരം. സീ ബിസിനസ് സംഘടിപ്പിച്ച സീ നാഷണൽ സമ്മിറ്റിൽ കേന്ദ്ര ജോയിന്റ് സെക്രട്ടറി അൽക നംഗിയ അറോറ പുരസ്കാരം സമ്മാനിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ.എസ്. രാജീവ് പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യയുടെ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇ മേഖലയുടെ വളർച്ച രാജ്യത്തിന്റെ പുരോഗമനത്തിനു നിർണായക പങ്ക് വഹിക്കുമെന്നു രാജീവ് അഭിപ്രായപ്പെട്ടു.