എയർ ഇന്ത്യക്കായി ടാറ്റാ ഗ്രൂപ്പ് രംഗത്ത്
എയർ ഇന്ത്യക്കായി  ടാറ്റാ ഗ്രൂപ്പ് രംഗത്ത്
Thursday, September 16, 2021 1:10 AM IST
മും​​​ബൈ: ക​ട​ക്കെ​ണി​യി​ലാ​യ എ​യ​ർ​ഇ​ന്ത്യ​യെ സ്വ​ന്ത​മാ​ക്കാ​ൻ ടാ​റ്റാ ഗ്രൂ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ന്പ​നി​ക​ൾ രം​ഗ​ത്ത്. ലേ​ല പ​ത്രി​ക സ​മ​ർ​പ്പി​ച്ച​താ​യി ടാ​റ്റാ സ​ൺ​സ് വ​ക്താ​വ് അ​റി​യി​ച്ചു. സ്പൈ​സ് ജെ​റ്റ് സ്ഥാ​പ​ക​ൻ അ​ജ​യ് സിം​ഗും ലേ​ല പ​ത്രി​ക സ​മ​ർ​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ​യാ​യി​രു​ന്നു ലേ​ല​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വസാന തീ​യ​തി.

ലേ​ല​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു​വെ​ന്നും അ​വ​സാ​ന തീ​യ​തി നീ​ട്ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ അ​റി​യി​ച്ചു. ലേ​ല പ​ത്രി​ക​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തും അ​ടി​സ്ഥാ​ന നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തു​മാ​ണ് അ​ടു​ത്ത ഘ​ട്ടം. ഇ​തി​നു​ശേ​ഷ​മാ​കും എ​യ​ർ ​ഇ​ന്ത്യ​യു​ടെ ഭാ​വി ഉ​ട​മ​സ്ഥ​രെ തീ​രു​മാ​നി​ക്കു​ക.


എ​യ​ർ ​ഇ​ന്ത്യ​യു​ടെ 76 ശ​ത​മാ​നം ഒ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ 2018 ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തി​യ ശ്ര​മം, വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ ക​ന്പ​നി​ക്ക് ഏ​ക​ദേ​ശം 43,000 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണു​ള്ള​ത്. 1932 ലാ​ണ് ടാ​റ്റാ ഗ്രൂ​പ്പ് എ​യ​ർ ഇ​ന്ത്യ യും ​ടാ​റ്റാ എ​യ​ര്‌​ലൈ​ൻ​സും സ്ഥാ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.