മുത്തൂറ്റ് മിനി സോണൽ ഓഫീസ് അന്പലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു
Saturday, September 18, 2021 10:51 PM IST
അന്പലപ്പുഴ: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ സൗത്ത് കേരള സോണൽ ഓഫീസ് അന്പലപ്പുഴ കച്ചേരിമുക്കിലെ ചുന്നു പ്ലാസായിൽ പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ ഡോ. റോയ് എം. മാത്യു ഉദ്ഘാടനം ചെയ്തു.
ഡോ. ടി. ജയശ്രീ, ഡോ. വി.ടി. നായ്ക്ക്, സോണൽ മാനേജർ സി.യു. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ജയരാജ്, എം. ഓമനക്കുട്ടൻ, എസ്. മോഹൻദാസ് എന്നിവർ പങ്കെടുത്തു.