ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങൾക്കു വില കൂടും
Tuesday, September 21, 2021 11:35 PM IST
മുംബൈ: ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾക്ക് അടുത്ത മാസം മുതൽ വില കൂടും. ഉത്പാദനച്ചെലവിലെ വർധനമൂലം വില ഉയർത്താതെ തരമില്ലെന്നും ഏകദേശം രണ്ടു ശതമാനം വർധനയാണു വിലയിലുണ്ടാവുകയെന്നും കന്പനി അറിയിച്ചു.
ട്രക്കുകളും ബസുകളും ഉൾപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളാണു ടാറ്റോ മോട്ടോഴ്സ്. നേരത്തേ മാരുതി സുസുക്കിയും തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു.