ഡിഎച്ച്എല്‍ നിരക്ക് 6.9 ശതമാനം വര്‍ധിക്കും
Wednesday, September 22, 2021 11:49 PM IST
മുംബൈ: പ്രമുഖ കൊറിയര്‍- എക്സ്പ്രസ് പാഴ്സല്‍ സേവനദാതാക്കളായ ഡിഎച്ച്എല്‍ ഇന്ത്യയിലെ നിരക്കില്‍ ശരാശരി 6.9 ശതമാനം വര്‍ധന വരുത്തുന്നു. അടുത്ത ജനുവരി മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരിക.
പണപ്പെരുപ്പം, രൂപയുടെ വിനിമയനിരക്ക്, സുരക്ഷാ നടപടികളുടെ ഭാഗമായുള്ള ചെലവുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നതെന്നു ഡിഎച്ച് എല്‍ എക്സ്പ്രസ് ഇന്ത്യ മാനേജിംഗ് ഡയറകടര്‍ ആര്.എസ്. സുബ്രഹ്മണ്യന് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dhl.com. സന്ദര്‍ശിക്കുക.