കാത്തലിക് സിറിയന്‍ ബാങ്കില്‍ 29 മുതല്‍ പണിമുടക്ക്
Saturday, September 25, 2021 12:21 AM IST
കൊച്ചി: കാത്തലിക് സിറിയന്‍ ബാങ്കിലെ മുഴുവന്‍ ഓഫീസര്‍മാരും ജീവനക്കാരും യുഎഫ്ബിയുവിന്റെ നേതൃത്വത്തില്‍ 29, 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ പണിമുടക്കും.
ബാങ്ക് ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട സേവനവേതന പരിഷ്കരണം കാത്തലിക് സിറിയന്‍ ബാങ്കിലും നടപ്പാക്കുക, ഇടപാടുകാര്‍ക്ക് അര്‍ഹതപ്പെട്ട വായ്പകള്‍ അനുവദിക്കുക, തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൂന്നു ദിവസത്തെ പണിമുടക്ക്.
പണിമുടക്കിന് മുന്നോടിയായി സിഎസ്ബി എറണാകുളം സോണല്‍ ഓഫീസിന് മുമ്പില്‍ നടന്ന ഐക്യദാര്‍ഢ്യ യോഗം ബിഇഎഫ്ഐ ദേശീയ പ്രസിഡന്റ് സി.ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.