ടെലികോം മേഖലയിൽ 100% വിദേശനിക്ഷേപത്തിന് വിജ്ഞാപനം ഇറക്കി
Wednesday, October 6, 2021 10:56 PM IST
ന്യൂഡൽഹി: ടെലികോം മേഖലയിൽ 100% വിദേശനിക്ഷേപത്തിന് വാണിജ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി.
പ്രത്യേക അനുമതിയില്ലാതെ കന്പനികൾക്ക് 100% വിദേശനിക്ഷേപം സ്വീകരിക്കാം. 49 % ഓഹരിപങ്കാളിത്തമെന്ന പരിധി നീക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു.
ചൈനയുമായുണ്ടായ സംഘർഷത്തെത്തുടർന്ന് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് നിയന്ത്രണമുണ്ട്. ടെലികോം മേഖലയ്ക്കായി സർക്കാർ കൊണ്ടുവന്ന രക്ഷാനടപടികളുടെ ഭാഗമായാണ് വിദേശനിക്ഷേപം അനുവദിക്കുന്നത്.