വിനോദസഞ്ചാരികൾക്കായി വാതിൽ തുറന്നു ശ്രീലങ്ക
Thursday, October 7, 2021 11:45 PM IST
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു ശ്രീലങ്ക. പുതുക്കിയ മാർഗനിർദേശമനുസരിച്ചു വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കു ശ്രീലങ്കയിൽ പ്രവേശിക്കാം.
പുറപ്പെടുന്ന രാജ്യത്തു നിന്നുള്ള നെഗറ്റീവ് പിസിആർ ഫലം കൈവശമുള്ളവർക്ക് ശ്രീലങ്കയിൽ ടെസ്റ്റിന് വിധേയമാകേണ്ടതില്ല.ഒരിടവേളയ്ക്കു ശേഷം എത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആകർഷകമായ ഓഫറുകളാണ് ശ്രീലങ്കൻ എയർലൈൻസ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിൽനിന്ന് കൊളംബോയിലേക്കു പറക്കുന്ന ടൂറിസ്റ്റുകൾക്ക് ഒരു ടിക്കറ്റെടുത്താൽ മറ്റൊരെണ്ണം സൗജന്യമായി നേടാം.