ക്രെഡ് അവന്യുവുമായി ചേർന്ന് ഫെഡറല്‍ ബാങ്ക്
Thursday, October 7, 2021 11:45 PM IST
കൊച്ചി: ഡെറ്റ് സൊല്യൂഷന് പ്ലാറ്റ്ഫോമായ ക്രെഡ്അവന്യുവുമായി കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക്.
ബാങ്കിന്റെ സെക്യൂരിറ്റൈസേഷന്‍ ബുക്ക് കൈകാര്യം ചെയ്യുന്നതിനായി ക്രെഡ്അവന്യുവിന്റെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഡെറ്റ് പ്ലാറ്റ്ഫോമായ ക്രെഡ് പൂള് നടപ്പിലാക്കുന്നതിലൂടെയാണ് സഹകരണം.
ഇതിലൂടെ എബിഎസ് ആന്‍ഡ് എംബിഎസ് പൂള് ആസ്തികള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ ഫെഡറല്‍ ബാങ്കിന് സാധിക്കും.