സംസ്ഥാനങ്ങൾക്ക് 40,000 കോടി രൂപകൂടി അനുവദിച്ചു
Thursday, October 7, 2021 11:45 PM IST
മുംബൈ; ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവ് പരിഹരിക്കാനായി കേന്ദ്രം പ്രഖ്യാപിച്ച വായ്പയുടെ ഭാഗമായി 40,000 കോടി രൂപ കൂടി സംസ്ഥാനങ്ങൾക്ക് അനുവദിച്ച് കേന്ദ്രധനമന്ത്രാലയം. നേരത്തെ ജൂലൈയിൽ 75,000 കോടി രൂപ അനുവദിച്ചിരുന്നു.
ഇതോടെ നടപ്പു ധനകാര്യവർഷം ജിഎസ്ടി നഷ്ടപരിഹാര വായ്പാ ഇനത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ തുക 1.15 ലക്ഷം കോടി രൂപയായി. സെസ് ഇനത്തിൽ ലഭിക്കുന്ന തുക ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്കു നൽകുന്നതിനു പുറമേയാണിത്.
നടപ്പു ധനകാര്യവർഷം മൊത്തം 1.59 ലക്ഷം കോടി രൂപയുടെ വായ്പ സംസ്ഥാനങ്ങൾക്ക് നല്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.