തുടരുന്നു, നഷ്ടയാത്ര
Friday, October 22, 2021 12:04 AM IST
മുംബൈ: തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യൻ ഓഹരിവിപണി നഷ്ടത്തിൽ. നിഫ്റ്റി 88.50 പോയിന്റ് താണ് (0.48 ശതമാനം) 18,178.1 ലും ബിഎസ്ഇ സെൻസെക്സ് 336.46 പോയിന്റ് (0.55 ശതമാനം) ഇടിഞ്ഞ് 60,923.50ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നുദിവസംകൊണ്ടു നിക്ഷേപകർക്കുണ്ടായ നഷ്ടം 8.3 ലക്ഷം കോടി രൂപയായി.
.
ഏഷ്യൻ പെയിന്റ്സ്,ആർഐഎൽ,ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, ടിസിഎസ്, ഡോ. റെഡീസ് എന്നീ കന്പനികളാണ് ഇന്നലെ സെൻസെക്സ് നിരയിൽ കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. അതേസമയം, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എൻടിപിസി എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. ആഗോള വിപണിയിലുണ്ടായ മാന്ദ്യത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ ഓഹരിവിപണിയിലും ഇന്നലെ കണ്ടത്.