റേഷൻ കടകളിലൂടെ എൽപിജി ഗാസ് വില്പനയ്ക്ക് കേന്ദ്രം
Wednesday, October 27, 2021 11:22 PM IST
മുംബൈ: റേഷൻ കടകളിലൂടെ ചെറു എൽപിജി സിലിണ്ടറുകളുടെ ചില്ലറവില്പനയും ധനകാര്യസേവനങ്ങളും നടത്താനൊരുങ്ങി കേന്ദ്രസർക്കാർ.
റേഷൻ കടകൾ കൂടുതൽ ലാഭകരമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രതിനിധികളുമായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാൻഡെ ചർച്ച നടത്തി.
കേന്ദ്ര ധനകാര്യ മന്ത്രാലയം, ഐടി മന്ത്രാലയം പെട്രോളിയം മന്ത്രാലയം, വിവിധ എണ്ണക്കന്പനികൾ എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.